കരുനാഗപ്പള്ളി: പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജകമണ്ഡലം വാർഷിക സമ്മേളനം അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ഡി. ചിദംബരൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കുക, പെൻഷൻ പരിഷ്‌ക്കരണം ഇന്നേവരെ നടപ്പാക്കാത്ത സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കുക, കുടിശികയുള്ള രണ്ട് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള നിരന്തര സമരങ്ങൾക്ക് പെൻഷൻകാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായം ജില്ലാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണപിള്ള വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞ്, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ, മുനിസിപ്പൽ കൗൺസിലർ സി. ഗോപിനാഥ പണിക്കർ, എ. നസീംബീവി, ഷാജി സോപാനം, ജി. സുന്ദരേശൻ, കെ. ഷാജഹാൻ, ചക്കാലത്തറ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.എ. റഷീദ് (പ്രസിഡന്റ്), ആർ.എം. ശിവപ്രസാദ്, പി. സോമരാജൻ, പുന്നൂരർ ശ്രീകുമാർ (വൈ. പ്രസിഡന്റുമാർ), ആർ. വിജയൻ (സെക്രട്ടറി), കെ. രാമചന്ദ്രൻ, ശ്രീകുമാർ ഇടവരമ്പിൽ, എം.എ. റഹുമാൻ (ജോ. സെക്രട്ടറിമാർ), കെ. നകുലൻ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.