കൊല്ലം : ചിതറ കാഞ്ഞിരമൂട്ടിൽ ലാത്തിയെറിഞ്ഞ് സിദ്ദിഖിന് മാരകമായ മുറിവുകൾ ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്തണം. യുവാവിനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാൻ വ്യഗ്രതകാട്ടുന്ന സി.പി.എം നേതാക്കളും പോലീസുമായുളള മാഫിയബന്ധങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണം.