കുണ്ടറ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ആർട്ടിസ്റ്റ് എൻ.എസ്. മണിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു. ചിത്രകലയുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങൾ എൻ.എസ്. മണി വിദ്യാർത്ഥികളുമായി പങ്കുവച്ചു.
ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, പൂർവ വിദ്യാർത്ഥി സംഘടന അക്കുത്തിക്കുത്ത് പ്രസിഡന്റ് ആർ. തുളസി,വിപിൻ ജി. നായർ,കൃഷ്ണരാജ്, എസ്.ആർ.ജി കൺവീനർ ശോഭന, ഗായത്രി എന്നിവർ നേതൃത്വം നൽകി.