chavara
ചവറയിൽ പുലർച്ചെ വാഹനാപകടം

ചവറ : കോഴിക്കോട് നിന്ന് കൊല്ലത്തെ ഗോഡൗണിലേക്ക് ചെരുപ്പുകളുമായി വന്ന മിനി ലോറി, മലപ്പുറത്തേക്ക് ചരക്കുമായി
പോയ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ 5.30 ന് ചവറ പാലത്തിനു സമീപമാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ചെരുപ്പുമായി വന്ന മിനി ലോറിയുടെ മുൻവശത്തെ ടയറുകൾ ഇളകി മാറുകയും മുൻവശം പൂർണമായും തകരുകയും ചെയ്തു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ചരക്കുമായി വന്ന ലോറിയുടെ ഒരു വശം ഭാഗികമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.