പത്തനാപുരം: കടയ്ക്കാമണ്ണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
പത്തനാപുരത്തു നിന്ന് പുനലൂരിലേക്ക് പോയ ഡ്രൈഡവിംഗ് സ്കൂളിലെ കാറും പുനലൂർ ഭാഗത്തു നിന്നുവന്ന ടാറ്റാ സുമോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം.
കാറിലുണ്ടായിരുന്ന കടയ്ക്കാമൺ തേപ്പുവിള രാജുവിന്റെ മകൾ രചന ബാബു (30), ഇറക്കത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ പിറവന്തൂർ ഇറക്കത്ത് വീട്ടിൽ സത്യനേശൻ (60), ടാറ്റ സുമോയിൽ ഉണ്ടായിരുന്ന പാതിരിക്കൽ പാടത്ത് കാലപുത്തൻ വീട്ടിൽ ഷുഹൈബ് (19),പ്ലാവിള വടക്കേതിൽ ഷാഹിദ് (18), ഷിഹാനമൻസിലിൽ റസാഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ടാറ്റ സുമോ തലകീഴായി മറിഞ്ഞു. സുമോ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.സത്യനേശനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.