suleesh-
സുലീഷ് കുമാർ

കൊല്ലം : തങ്കശേരി ബ്രേക്ക് വാട്ടറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധനയാനങ്ങളിലെ വലകളിൽ നിന്നും പിത്തള വളയങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി നീണ്ടകര പുത്തൻതുറ കോമളത്തു വീട്ടിൽ സുലീഷ് കുമാറിനെ (34) നീണ്ടകര കോസ്റ്റൽ പോലീസ് അറസ്റ്റു ചെയ്തു. 22ന് രാത്രി ആറു വള്ളങ്ങളിലെ വലകളിൽ നിന്നായി 400 ഓളം പിത്തള വളയങ്ങളാണ് മോഷണം പോയത്. 100 കിലോയോളം തൂക്കം വരുന്ന ഇവ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.