panmood
നീരാവിൽ പനമൂട് ഭദ്രകാളി ക്ഷേത്രത്തിൽ നവാഹ ജ്ഞാന യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പാർവതി പരിണയം

അഞ്ചാലുംമൂട്: നീരാവിൽ പനമൂട് ഭദ്രകാളി ക്ഷേത്രത്തിൽ നടന്നുവരുന്ന നവാഹ ജ്ഞാന യജ്ഞത്തിന്റെ ഏഴാം ദിവസമായ ഇന്ന് വൈകിട്ട് 7ന് സപ്ത മാതൃപൂജ നടക്കും. രാവിലെ 5.30ന് ഗണപതിഹവനം, സൂക്തങ്ങൾ, 7.30ന് ദേവീ ഭാഗവത പാരായണം, 9ന് ഗായത്രിഹോമം, 10.30ന് ആത്മീയ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 7ന് ദീപാരാധന, ഭജന, പ്രഭാഷണം, 8.30ന് മംഗളാരതി എന്നിവയും ഉണ്ടായിരിക്കും.