പടി. കല്ലട: നടുവിലക്കര തുളസിഭവനിൽ (ദീപാഞ്ജലി) പരേതനായ പെരുമനകിഴക്കതിൽ എൻ. ശ്രീധരൻപിള്ളയുടെ ഭാര്യ പി. സുഭദ്രഅമ്മ (88, റിട്ട. അദ്ധ്യാപിക എം.എ.എച്ച്.എസ്.എസ് ഉപ്പൂട്) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), രമാദേവി (റിട്ട. എച്ച്.എം. ആർ.വി.എസ്.എം എച്ച്.എസ്.എസ് പ്രെയർ), ബീന, ലീന (സെക്രട്ടറി 4002 സർവ്വീസ് സഹകരണ ബാങ്ക് പടി. കല്ലട). മരുമക്കൾ: ടി. സരോജിനിഅമ്മ, ഗോപിനാഥൻപിള്ള (റിട്ട. ജില്ലാ വ്യവസായ ഓഫീസർ), എസ്. കൃഷ്ണപിള്ള, പരേതനായ ആർ. മോഹനചന്ദ്രൻനായർ. സഞ്ചയനം 5ന് രാവിലെ 8ന്.