thodiyoor
തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ പാട്ടുപുര ഫോക് ലോർ റിസർച്ച് ആൻഡ് പെർഫോമിംഗ് സെന്റർ സംഘടിപ്പിച്ച പരിശീലനക്കളരി

തൊടിയൂർ: സ്കൂളിലെ ആഘോഷങ്ങൾക്കിനി പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാര വസ്തുക്കൾ വേണ്ട. പകരം ആ സ്ഥാനത്ത് കുരുത്തോലയിൽ തീർത്ത കൗതുകവസ്തുക്കൾ മാത്രം. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്. ഇത് പ്രാവർത്തികമാക്കാൻ കുരുത്തോലയിൽ കൗതുകവസ്തുക്കൾ തീർക്കുന്നതിനുള്ള പരിശീലനക്കളരിയും സംഘടിപ്പിച്ചു. പാട്ടുപുര ഫോക് ലോർ റിസർച്ച് ആൻഡ് ഫെർഫോമിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പൂക്കൾ, പക്ഷികൾ,തൊപ്പി, തോരണം,ബൊക്കെ, കളിവിളക്ക് എന്നിവ നിർമ്മിക്കാനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. പാട്ടുപുരയുടെ കലാകാരൻ ശ്രീകുമാർ പരിശീലനക്കളരിക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ.എ. വഹിദ, ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടി സോമചന്ദ്രൻ ,
അദ്ധ്യാപകരായ അനീഷ്, രാജേന്ദ്രൻ, ജിഷ്ണുരാജ്, സലാം, നന്ദകുമാർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.