കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു, യു.ടി.യു.സി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കെ.എം.എം.എൽ ഫാക്ടറി പടിക്കൽ നടന്ന പ്രതിഷേധ പരിപാടി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ അദ്ധ്യക്ഷത വഹിച്ചു.യു.ടി.യു.സി ജനറൽ സെക്രട്ടറി മനോജ് പോരൂക്കര, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ, യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ്, ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, കെ.എം.എം.എൽ ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എ.എ. നവാസ്, വർക്കിംഗ് പ്രസിഡന്റ് എം.ജി. ഓസ്റ്റിൻ, സി. ഉണ്ണിക്കൃഷ്ണൻ, മുജീബ് എന്നിവർ സംസാരിച്ചു.