jtuc
ജനതാ ട്രേഡ് യൂണിയൻ സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ജനതാദൾ (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മരിക്കാനിടയായ കാരണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജനതാദൾ (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. നീലലോഹിതദാസ് ആവശ്യപ്പെട്ടു. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജെ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി പേരൂർ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി. സോമരാജൻ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സുധാകരൻ പള്ളത്ത്, എം.എസ്. ചന്ദ്രൻ, എസ്.കെ. രാമദാസ്, കുളക്കട രാജേന്ദ്രൻ, ഉളിയക്കോവിൽ സുനിൽ, ഷാജു റാവുത്തർ, സുരേഷ് ലോറൻസ്, പത്മനാഭൻ തമ്പി, സുരേന്ദ്രൻ കരുനാഗപ്പള്ളി, ലതികകുമാരി, ലിബാ സിറാജുദ്ദീൻ, വല്ലം ഗണേശൻ, രാജു വിളയിൽ, ബിന്നു, സിതാര തുടങ്ങിയവർ സംസാരിച്ചു.