ഓച്ചിറ : ആചാരങ്ങളിലെ വ്യത്യസ്തകൊണ്ട് ഓച്ചിറ ദേശീയശ്രദ്ധ നേടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തെതന്നെയാണ് ഇവിടെ ഈശ്വരനായി ആരാധിക്കുന്നത്. ആരാധനാക്രമം നിശ്ചയിക്കുന്നത് ഭക്തർതന്നെയായതിനാൽ ആശയവൈരുദ്ധ്യങ്ങൾക്ക് പ്രസക്തിയില്ലാതാകുന്നു. മതങ്ങളുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യനന്മയാണ്. ഒരു മതവും മറ്റൊരു മതത്തോട് ഏറ്റുമുട്ടുവാൻ ആഹ്വാനംചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പ്രൊഫസർ ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബെന്യാമിൻ, സി രാധാമണി, പി. സി വിഷ്ണുനാഥ്, ഡോ. പ്രതാപവർമ്മതമ്പാൻ, അഡ്വക്കേറ്റ് കെ. എസ് രവി, വി. ശ്രീധരൻ, പി. രാമഭദ്രൻ, കെ. സുശീലൻ, കെ. രാജശേഖരൻ, കളരിക്കൽ ജയപ്രകാശ്, ആർ. ഡി പദ്മകുമാർ, എലമ്പടത്ത് രാധാകൃഷ്ണൻ, ശശിധരൻപിള്ള, ജ്യോതികുമാർ, എന്നിവർ സംസാരിച്ചു. കെ. ജയമോഹനൻ സ്വാഗതവും എം. ആർ വിമൽഡാനി നന്ദിയും പറഞ്ഞു.