chirakkara
ചിറക്കര ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാറിനെ ആദരിച്ചപ്പോൾ

ചാത്തന്നൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി ചിറക്കര ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും കാഥികനും കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പ്രൊഫ. ചിറക്കര സലിംകുമാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കാഥികനും പത്നി ലതികാ സലിംകുമാറും ചേർന്ന് അഥിതികളെ സ്വീകരിച്ചു. കഥാപ്രസംഗ ജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.

പി.ടി.എ പ്രസിഡന്റ് കെ. മനോജ്, എസ്. ബിനു, രാഖി ജ്യോതിഷ്, ബിനോയി അദ്ധ്യാപകരായ സി.ആർ. ജയചന്ദ്രൻ, സി.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.