പൊൻമന: ലോകത്ത് മണികെട്ടി പ്രാർത്ഥിച്ച് ദൈവകൃപ നേടുന്ന ക്ഷേത്രം ലോകത്ത് മറ്റെങ്ങും കാണില്ലെന്നും സുനാമികെടുതികൾ അതിജീവിച്ച നാടാണ് ഈ ക്ഷേത്രസന്നിധിയെന്നും മന്ത്രി കെ. രാജു പറഞ്ഞു. വൃശ്ചികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർവ്വ ജാതി മതസ്ഥർക്കും വരാനും വിശ്രമിക്കാനും സ്നേഹവും സൗഹാർദ്ദവും പങ്കിടാൻ വേദിയാകട്ടെ എന്നും മന്ത്രി ആശംസിച്ചു. എല്ലാവർക്കും ആത്മീയ ബലം നൽകുന്ന ജാതിയുടെയും മതത്തിന്റെയും ഏകീകരണം ഇവിടെ ഉണ്ടാവുന്നതായി ഡി. സി. സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ സാരോപദേശങ്ങൾ ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ നടപ്പാക്കുന്ന പുണ്യക്ഷേത്രമായി കാട്ടിൽ മേക്കതിൽ മാറിയതായി മത്സ്യഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ ടി. മനോഹരൻ പറഞ്ഞു. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സി.അശോകൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഭരണസമിതി അംഗം എം.ജി.നടരാജൻ ജോൽസ്യർ സ്വാഗതം പറഞ്ഞു. ക്ഷേത്ര യോഗം ഖജാൻജി എസ്.സന്തോഷ് ക്യതജ്ഞത പറഞ്ഞു.