beverages
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആൻഡ് കൺസ്യൂമർ ഫെഡ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് വെയർ ഹൗസിന് മുന്നിൽ സംഘടിപ്പിച്ച വഞ്ചനാദിനാചരണം സംസ്ഥാന പ്രസിഡന്റ് എൻ. അഴകേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കമ്പ്യൂട്ടറൈസേഷൻ നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപ്പറേഷനിലെയും കൺസ്യൂമർ ഫെഡിലെയും കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന്റെ എണ്ണം 150 ആയി വർദ്ധിപ്പിക്കണമെന്ന് എൻ. അഴകേശൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആൻഡ് കൺസ്യൂമർ ഫെഡ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് വെയർ ഹൗസിന് മുന്നിൽ സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനോദ്ലാൽ അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ വിജയൻ, രാകേഷ്, ഉകേഷ് കുമാർ, ജോസ്, ആശ്രാമം സജീവ്, ആർ. സജീവ് എന്നിവർ സംസാരിച്ചു. ദിനേശ് കുമാർ സ്വാഗതവും ബാഹുലേയൻ നന്ദിയും പറഞ്ഞു.

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ആൻഡ് കൺസ്യൂമർ ഫെഡ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് വെയർ ഹൗസിന് മുന്നിൽ സംഘടിപ്പിച്ച വഞ്ചനാദിനാചരണം എൻ. അഴകേശൻ ഉദ്ഘാടനം ചെയ്യുന്നു