photo
കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചൽ അറയ്ക്കൽ ഏലായിൽ നടന്ന ഞാറുനടീൽ മത്സരം സി.പി.എം സംസ്ഥാന കൗൺസിൽ അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ സമീപം

അഞ്ചൽ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ജില്ലാ സമ്മേളനം ഇന്നും നാളെയും അഞ്ചലിൽ നടക്കും. ഇന്ന് അൽ അമാൻ ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി.കെ. ബിജു ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4 ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി കാർഷിക മത്സരങ്ങൾ, കൊയ്ത്തുപാട്ട് , ഓലമെ‌ടയൽ, ഞാറുനടീൽ തുടങ്ങിയ മത്സരങ്ങളും നടന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള ഞാറുനടീൽ മത്സരം അറയ്ക്കൽ ഏലായിൽ സി.പി.എം സംസ്ഥാന കൗൺസിൽ അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം എസ്. ജയമോഹൻ, പി.എം. എബ്രഹാം, സി. ബാൾഡുവിൻ, ഡി. രാജപ്പൻ നായർ തുടങ്ങിയവർ നിർവഹിച്ചു.