odanavattom
ഓടനാവട്ടം ജംഗ്ഷനിൽ സ്ലാബുകളില്ലാത്ത അഴുക്കുചാൽ

ഓടനാവട്ടം: ഓടനാവട്ടം ജംഗ്ഷനിൽ സ്ലാബുകളില്ലാത്ത അഴുക്കുചാൽ വ്യാപാരികൾക്കും യാത്രക്കാർക്കും അപകടക്കെണിയാകുന്നു. വിവിധ കടകളിലേയ്ക്ക് പ്രവേശിക്കാനുള്ള പാതയിലൂടെ കടന്നു പോകുന്ന താഴ്ചയിലുള്ള അഴുക്കുചാലിൽ പലയിടത്തും സ്ലാബുകൾ ഇളകിയ നിലയിലാണ്. ചില സ്ഥലങ്ങളിൽ സ്ലാബുകളേയില്ല. കടകളിലേക്ക് വഴി സൗകര്യമില്ലാത്തത് തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. സമീപമുള്ള ഒാട്ടോറിക്ഷാ തൊഴിലാളികൾക്കും സ്ലാബുകളില്ലാത്ത അഴുക്കുചാൽ ഭീഷണിയാകുന്നുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന് അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.