ads
തഴവ ഗ്രാമപഞ്ചായത്ത് 2-ാം വാർഡിലെ എ.ഡി.എസ് വാർഷികാഘോഷം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തഴവ ഗ്രാമ പഞ്ചായത്ത് 2-ാം വാർഡിലെ എ.ഡി.എസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. രാമചന്ദ്രൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് പഞ്ചായത്തംഗം തഴവ ബിജു സ്വാഗതം പറഞ്ഞു. എ.ഡി.എസ് സെക്രട്ടറി ശ്രീഷാ രെജി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ് അംഗം ഷാഹിദ, ഭാരവാഹികളായ ലത, സുധർമ്മസ ശ്രീകുമാരി എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര, വിവിധകലാപരിപാടികൾ, ചികിത്സാ ധനസഹായ വിതരണം, വിദ്യാഭ്യാസ അവാർഡ്, അനുമോദനം, ആദരിക്കൽ എന്നിവയും നടന്നു.