nepalees
രാകേഷ് ഷാഹി, സുമൻ ഷാഹി, ദീപക് പരിയാർ

ഓടനാവട്ടം: കുടവട്ടൂർ വാലുവിളവീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ ഗോപിനാഥന്റെ വീട് കുത്തിപ്പൊളിച്ച് വിലകൂടിയ സ്മാർട്ട് ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ നേപ്പാൾ സ്വദേശികൾ പൊലീസിന്റെ പിടിയിലായി. രാകേഷ് ഷാഹി (32), സുമൻ ഷാഹി (27), ദീപക് പരിയാർ (22) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. രാകേഷ് ഷാഹി കുടുംബവുമായി പൂയപ്പള്ളിയിൽ താമസിച്ചു വരുകയായിരുന്നു. 3 ആഴ്ച മുമ്പാണ് മറ്റ് രണ്ട് പേർ നാട്ടിലെത്തിയത്. മോഷ്ടിക്കപ്പെട്ട ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ് കുമാർ റ്റി, എ.എസ്.ഐ ഗോപൻ. എസ്, സി.പി.ഒമാരായ സന്തോഷ്, ഹരി എന്നിവരാണ് പ്രതികളെ പിടികൂടിയത്.