കൊല്ലം: കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ആഭിമുഖ്യത്തിൽ നാളെ 6402-ാം നമ്പർ മയ്യനാട് താന്നി ശാഖയിൽ ഗുരുദേവ കൃതിയായ ജനനീ നവരത്‌ന മഞ്ജരിയെ അധികരിച്ച് പഠനക്യാമ്പ് നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് പഠന ക്യാമ്പ്.
ശാഖാ പ്രസിഡന്റ് സുഭഗന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.സുന്ദരൻ അനുഗ്രഹ പ്രഭാഷണവും യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ഇരവിപുരം സജീവൻ, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, വനിതാസംഘം പ്രസിഡന്റ് പ്രൊഫ. ഡോ. സുലേഖ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ഷൈജു സ്വാഗതവും യൂണിയൻ പ്രതിനിധി കോമളവല്ലി നന്ദിയും പറയും.
കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണനാണ് ക്ലാസ് നയിക്കുന്നത്.