c
ഇ.വി.പി: കൂടുതൽ തിരുത്തലുകൾ വരുത്തി കുന്നത്തൂർ മണ്ഡലം

കുന്നത്തൂർ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തു നടന്നു വരുന്ന ഇലക്ടേർസ് വെരിഫിക്കേഷൻ പ്രോഗ്രാം (ഇ.വി.പി ) കുന്നത്തൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ 100 ശതമാനം പൂർത്തിയായി. ഏറ്റവും കൂടുതൽ തിരുത്തലുകൾ വരുത്തിയ മണ്ഡലം കുന്നത്തൂർ അസംബ്ലി മണ്ഡലമാണ്. ഇവിടുത്തെ 199 ബൂത്തുകളിലായി ആകെയുള്ള 1,99,333 വോട്ടർമാരുടെയും വിവരങ്ങൾ ബൂത്ത്‌ ലെവൽ ഓഫീസർമാർ മൊബൈൽ അപ്ലിക്കേഷൻ മുഖേന പരിശോധിക്കുകയും ഇതിൽ 14,839 കേസുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. ജില്ലയിൽ പുനലൂർ, പത്തനാപുരം നിയോജക മണ്ഡലങ്ങൾക്കു ശേഷം 100 ശതമാനം ഇ.വി.പി പൂർത്തിയാക്കുന്നത് കുന്നത്തൂർ മണ്ഡലത്തിലാണ്. ഇ.വി.പി യിൽ സംസ്ഥാന തലത്തിലും കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്.