kunnathur
വീട്ടുമുറ്റത്തു നിന്നും മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനമരം

കുന്നത്തൂർ:വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ രണ്ട് പേർ പിടിയിലായി.കൊല്ലം കരിക്കോട് സ്വദേശികളായ സുധീർ, അനുജിത്ത് എന്നിവരാണ് പിടിയിലായത്.മൈനാഗപ്പള്ളി കോവൂർ മണ്ണൂർ പുത്തൻവീട്ടിൽ ഭാരതിയുടെ വീട്ടിലെ ചന്ദനമരം മുറിക്കുന്നതിനിടെ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദന മരമാണ് കടത്താൻ ശ്രമിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.