കൊല്ലം: ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സസിന്റെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ സ്‌കൂളുകൾക്കായി നടത്തുന്ന ഇന്റർ സ്‌കൂൾ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂളിൽ ആരംഭിച്ചു.
രാവിലെ നടന്ന വർണ്ണാഭമായ മാച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ച് ' സ്‌കൂൾ ചെയർമാൻ പി.സുന്ദരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ.ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.സുഷമ മോഹൻ, പി.ടി.എ പ്രസിഡന്റ് ബിജി പ്രസാദ്, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി, കായിക വിഭാഗം മേധാവി ഡി. തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ മത്സരിക്കുന്ന ഈ ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് ജില്ലാ സഹോദയ പേട്രണും ലേക്ക് ഫോർഡ് സ്‌കൂൾ ചെയർമാനുമായ കെ.അമൃതലാൽ സമ്മാനങ്ങൾ വിതരണം ചെയ്യും.