ശാസ്താംകോട്ട: വിദ്യാർത്ഥികൾക്കു കഞ്ചാവു നൽകുന്നതിനിടയിൽ യുവാവ് എക്സൈസ് പിടിയിൽ. മൈനാഗപ്പള്ളി, കടപ്പ സ്വദേശിയായ ലിജോ ജോയിയാണ് (20) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പടിഞ്ഞാറെ കല്ലട വെട്ടിയിൽ മുക്ക് - കണ്ണങ്കാട്ടു റോഡിൽ വാഹനത്തിനുള്ളിൽ വെച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവു നൽകുന്നതിനിടയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന നാലു വിദ്യാർത്ഥികളെ കൗൺസിലിങ്ങിനായി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.