live-jam
ലൈവ് ജാം ഫൗണ്ടേഷന്റെയും കൊല്ലം അഗാപ്പെ സെന്ററിന്റെയും ആഭിമുഖ്യത്തിൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ മ്യൂസിക്കൽ പരിപാടി

കൊല്ലം: മാനസികാരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന കൗമാരക്കാരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ലൈവ് ജാം ഫൗണ്ടേഷന്റെയും കൊല്ലം അഗാപ്പെ സെന്ററിന്റെയും ആഭിമുഖ്യത്തിൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ 'ഇറ്റ്സ് നോട്ട് ഓവർ' മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിച്ചു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈവ് ജാമിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാകമാനം ആയിരത്തിലധികം പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ മാനസിക പിരിമുറുക്കത്തിൽ നിന്ന് സ്വതന്ത്രരാക്കി അവരെ ആരോഗ്യപരമായ ജീവിതം നയിക്കുന്നതിനായി സംഗീതവും ജീവിത അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇറ്റ്സ് നോട്ട് ഓവർ' ഇതിനോടകം ശ്രദ്ധയാകർച്ചതായി ഭാരവാഹികൾ പറഞ്ഞു.