saji
കേ​ര​ള​കൗ​മു​ദി​യുടെയും എ​ക്‌​സൈസ് ഡി​പ്പാർ​ട്ട്‌​മെന്റിന്റെയും ച​ട​യ​മം​ഗ​ലം ജ​ടാ​യു ല​യൺ​സ്​ ക്ല​ബിന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ ച​ട​യ​മം​ഗ​ലം എം.വി.എ​ച്ച്.എ​സ്.എ​സിൽ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽക്ക​ര​ണ ക്ലാ​സ് കൊ​ട്ടാ​ര​ക്ക​ര എ​ക്‌​സൈ​സ് സർ​ക്കിൾ പി.ബി. ഗോ​പാ​ല​കൃ​ഷ്​ണൻ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കടയ്ക്കൽ: യുവതലമുറ ലഹരിക്കടിമപ്പെടുന്നത് അനുദിനം വർദ്ധിച്ചു വരുകയാണെന്നും ലഹരിവസ്തുക്കൾ മനുഷ്യന്റെ ആരോഗ്യത്തെ മാത്രമല്ല സ്വഭാവത്തെയും സൗന്ദര്യത്തെയും തകർക്കുമെന്നും കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളകൗമുദിയുടെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ചടയമംഗലം ജഡായു ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചടയമംഗലം എം. ജി.എച്ച്.എസ്.എസിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാധാകൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനംചെയ്തു. കുട്ടികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം പ്രൈമറി ക്ലാസുകൾ മുതലേ തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്നവർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ കുട്ടികൾ അനുകരിക്കുമ്പോഴാണ് അവർ വഴിതെറ്റിപ്പോകുന്നതെന്ന് ബോധവൽക്കരണ ക്ലാസ് നയിച്ച റിട്ട. അദ്ധ്യാപകൻ ജലീൽ പറഞ്ഞു. ലഹരിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന വിദ്യാർത്ഥികളിലൂടെ മാത്രമേ കുടുംബാന്തരീക്ഷം സമാധാനപരമാക്കാൻ കഴിയുകയുള്ളൂവെന്ന് ആമുഖ പ്രസംഗത്തിൽ കവിയും ലയൺസ് ക്ലബ് ഇന്റർനാഷണൽ സോൺ ചെയർമാനുമായ അനീഷ് കെ. അയിലറ പറഞ്ഞു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ജെ.പി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിശ്രീ ലഹരി മോചന കേന്ദ്രം ഡയറക്ടർ ഡോ. വി. സജീവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ യൂത്ത് എംപവർമെന്റ് ഡിസ്ട്രിക്ട് ചെയർപേഴ്സണും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. കെ. ഗിരീഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപികയായ ജയ സജീവ് യോഗയെയും ധ്യാനത്തെയും കുറിച്ച് ക്ലാസെടുത്തു. സെമിനാറിൽ ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. റാഫി, അദ്ധ്യാപകരായ ഉഷ കെ.എസ് , ഹരിജ, ലതികാമ്മ വി, രേഖ എസ്, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീലാ കുമാരി സ്വാഗതവും കേരളകൗമുദി കടയ്ക്കൽ ലേഖകൻ പി. അനിൽകുമാർ നന്ദിയും പറഞ്ഞു.