എഴുകോൺ: കുഴുമതിക്കാട് ഹൈസ്കൂളിൽ എഴുകോൺ പൊലീസിന്റെ നേതൃത്വത്തിൽ പോക്സോ നിയമ ബോധവൽക്കരണ പരിപാടി നടന്നു. പരിപാടിയിൽ കാർട്ടൂണിലൂടെയും ചാക്യാർകൂത്തിലൂടെയും പോക്സോ നിയമവും അനുബന്ധ കാര്യങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും സ്വീകരിക്കേണ്ട കരുതലുകൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. എഴുകോൺ സി.ഐ ശിവപ്രകാശ്, എസ്.ഐ സജി, എ.എസ്.ഐ സുരേഷ് കുമാർ, എസ്.സി.പി.ഒ നജീം, സി.പി.ഒമാരായ ധനേഷ്, ശ്രീരാജ്, ശിവകുമാർ എന്നിവർ നേതൃത്വം നൽകി.