photo
അഞ്ചലിൽ നടക്കുന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം മുൻ എം.പി. പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു. എസ്. സുദേവൻ, എസ്. ജയമോഹൻ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചലിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ജില്ലാ സമ്മേളനത്തിന്റെ സമാപനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് 4 ന് കോളേജ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ അൽ അമാൻ ഒാഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ എം.പി പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ ബി. രാഘവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, നേതാക്കളായ കെ. വരദരാജൻ, എസ്. രാജേന്ദ്രൻ, എസ്. ജയമോഹൻ, ഡി. വിശ്വസേനൻ, ഡി. രാജപ്പൻ നായർ, സി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും സംരക്ഷിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.