കൊല്ലം : 87ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കൊല്ലം ജില്ലാതല സാഹിത്യമത്സരത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. കരുനാഗപ്പള്ളി ടി.കെ. കുമാരൻ സ്മാരക ഗുരുധർമ്മ പ്രചാരണ സഭാഹാളിൽ ഇന്നലെയാണ് സാഹിത്യ മത്സരം ആരംഭിച്ചത്. മത്സരം ഇന്നും തുടരും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് 26, 27, 28 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പടങ്കെടുക്കാം. സാഹിത്യ മത്സരത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം പ്രസിഡന്റ് സൗത്ത്
ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, പന്മന സുന്ദരേശൻ, എൻ. ജഗന്നാഥൻ, സജീവ് സൗപർണിക, വി. ചന്ദ്രാക്ഷൻ, കെ. സുധാകരൻ, എ.ജി. ആസാദ്,
ശാന്താ ചക്രപാണി, സുഭദ്രാ ഗോപാലകൃഷ്ണൻ, സുധ ടീച്ചർ, പ്രസന്ന എന്നിവർ പ്രസംഗിച്ചു.