കരുനാഗപ്പള്ളി: വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഇന്നലെ മുതൽ ന്യൂറോ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിന്റെ നാമധേയത്തിൽ പ്രവർത്തനം ആരംഭിച്ച ന്യൂറോ സെന്ററിന്റെ ഉദ്ഘാടനം എൻ.കെ. പ്രോമചന്ദ്രൻ എം.പി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ആതുര ശുശ്രൂഷാ രംഗത്ത് സ്വകാര്യ ആശുപത്രികൾ സമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ മുഖ്യാതിഥിയായി. പ്രോജക്ടിനെ കുറിച്ച് ഡോ. പി.എ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സെയ്ദ് റഷീദ്, മാനേജിംഗ് ഡയറക്ടർ സിനോജ്, ജിവിഷൻ കൗൺസിലർ വിജയൻപിള്ള, മെഡിക്കൽ സൂപ്രണ്ട് ജിതിൻ ജമീൽ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷ്, എന്നിവർ പ്രസംഗിച്ചു. ചെയർമാൻ എ. ഇബ്രാഹിംകുട്ടി സ്വാഗതവും ഡയറക്ടർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.