waste
ദുർഗന്ധം വമിച്ച് വരികയായിരുന്ന ലോറി ദേശീയപാതയിൽ ഉമയനല്ലൂർ പട്ടരുമുക്കിൽ നാട്ടുകാർ തടഞ്ഞപ്പോൾ

കൊട്ടിയം: ദുർഗന്ധവുമായി ദേശീയപാതയിലൂടെ പോകുകയായിരുന്ന ലോറി നാട്ടുകാർ തടഞ്ഞുനിറുത്തി. പൊലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയ ശേഷം പെറ്റിക്കേസ് എടുത്ത ശേഷമാണ് ലോറി വിട്ടയച്ചത്.

ഇന്നലെ രാവിലെ പത്ത് മണിയോടെ ദേശീയപാതയിൽ ഉമയനല്ലൂർ പട്ടരുമുക്കിലായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ സംഘടിച്ച് ലോറിയ്ക്ക് പിന്നാലെ എത്തി തടയുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ കൊട്ടിയം പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ മലപ്പുറം വളാഞ്ചേരിയിൽ നിന്ന് തമിഴ്നാട്ടിലെ കൂടംകുളത്തേക്ക് മത്സ്യം, കോഴി എന്നിവയുടെ വേസ്റ്റുമായി പോകുന്ന ലോറിയാണെന്ന് മനസിലായി.