കൊല്ലം: ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ഒൻപത് ഐ.ടി.ഐകളിലും എസ്.എഫ്.ഐ യൂണിയൻ വിജയിച്ചു. ഗവ. ഐ.ടി.ഐ വെളിയം, ഗവ. ഐ.ടി.ഐ കുമ്മിൾ എന്നിവിടങ്ങളിൽ എതിരില്ലായിരുന്നു.
ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ് ബി.ടി.സി, ചാത്തന്നൂർ ഗവ. ഐ.ടി.ഐ, ഇളമാട് ഗവ.ഐ.ടി.ഐ, മയ്യനാട് ഗവ. ഐ.ടി.ഐ, കൊല്ലം ഗവ. വനിത ഐ.ടി.ഐ, തേവലക്കര ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്.