പുത്തൂർ : പുത്തൂർ സർവീസ് സഹകരണ ബാങ്കിലെ നവീകരിച്ച ഹാളിന്റേയും ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടപാട് കൗണ്ടറിന്റേയും ഉദ്ഘാടനം നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സമർപ്പണം നിർവഹിച്ചത്. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ. ജോൺസൺ, സെക്രട്ടറി സി. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.