കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക ഉടൻ നൽകണമെന്നും കൂലി വർദ്ധനവ് നടപ്പാക്കാണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.യു.ആർ.ഇ.ജി.എസ് - യു.ടി.യു.സി) ജില്ലാ കമ്മിറ്റി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ സർക്കാരുകൾക്കെതിരായുള്ള കുറ്രപത്രത്തിന്റെ പ്രഖ്യാപനം നടത്തി. പാർലമെന്റ് സമ്മേളനത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. രാജി അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ, കെ. സിസിലി, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.സി. വിജയൻ, എം.എസ്. ഗോപകുമാർ, ടിങ്കു പ്ളാക്കാട്, ചവറ സുനിൽ, എം.എസ്. ബിജു, സ്വർണ്ണമ്മ, റഹുമാബീവി, സജി ഡി. ആനന്ദ്, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, രത്നകുമാർ, ജസ്റ്റിൽ ജോൺ, രാജേന്ദ്രപ്രസാദ്, സി.പി. സുധീഷ് കുമാർ, സുനിൽകുമാർ, കെ. സുൽഫി, മഹേശ്വരൻപിള്ള, ചവറ കവിത, ഞാറയ്ക്കൽ സുനിൽ, കുണ്ടറ വിജയകുമാർ, സുഭദ്രാമ്മ, പുതുവീട് അശോകൻ, ലാലു ചവറ എന്നിവർ സംസാരിച്ചു.