കൊല്ലം: ജില്ലാ സഹ. ബാങ്ക് എംപ്ളോയീസ് യൂണിയന്റെ (എ.ഐ.ബി.ഇ.എ) നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തി. മലപ്പുറം ജില്ലാ സഹ. ബാങ്കിനെ കേരളാ ബാങ്കിൽ ഉൾപ്പെടുത്തുക, കാലാവധി കഴിഞ്ഞ് 30 മാസം പിന്നിട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പാർട്ട് ടൈം ജീവനക്കാരുടെ പ്രൊമോഷൻ അനുപാതം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിച്ചത്.
പണിമുടക്കിനോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ പ്രകടനം എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എം.എം. അൻസാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാജി, ശക്തിധരൻ, രവീന്ദ്രൻപിള്ള, ഓമനക്കുട്ടൻ, ഉമാദേവി എന്നിവർ സംസാരിച്ചു. യൂണിയൻ ജന. സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതവും ഇ. ഫിലിപ്പ് നന്ദിയും പറഞ്ഞു.