kv-
ആയുർവേദരംഗത്തെ സമഗ്രസംഭാവനക്കുളള സംസ്ഥാനസർക്കാരിന്റെ അഷ്ടാംഗരത്‌ന പുരസ്‌കാരം ലഭിച്ച ഡോ.കെ.വി. രാമൻകുട്ടി വാരിയർക്ക് അഷ്ടവൈദ്യൻ ഇ.ടി.നാരായണൻമൂസ്സ് സ്‌നേഹോപഹാരം നൽകുന്നു

തൃശൂർ: ആയുർവേദ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്‌ന പുരസ്‌കാരം ലഭിച്ച വൈദ്യരത്‌നം ആയുർവേദ ഫൗണ്ടേഷനിലെ ഹോണററി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാമൻകുട്ടി വാരിയർക്ക് വൈദ്യരത്നത്തിൻ്റെ ആദരം. വൈദ്യരത്‌നം ആയുർവേദ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ അഷ്ടവൈദ്യൻ ഇ.ടി നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനായി. വൈദ്യരത്‌നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ ഇ.ടി നാരായണൻ മൂസ് വൈദ്യരത്‌നത്തിന്റെ സ്‌നേഹോപഹാരം ഡോ. രാമൻകുട്ടി വാരിയർക്ക്‌ കൈമാറി. വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്ടർമാരായ അഷ്ടവൈദ്യൻ ഇ.ടി യദുനാരായണൻ മൂസ്സ്, കെ.കെ വാസുദേവൻ, ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ കെ.കെ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഗുരുകുല-അക്കാഡമിക് പഠനവഴിയിലൂടെ


പത്മശ്രീ ലഭിച്ച ഭിഷഗ്വരനായിരുന്ന അഷ്ടവൈദ്യൻ ഇ.ടി നീലകണ്ഠൻ മൂസിനു കീഴിൽ ഗുരുകുല രീതിയിൽ ആയുർവേദ പഠനം ആരംഭിച്ച ഡോ. കെ.വി രാമൻകുട്ടി, കോട്ടയ്ക്കൽ പി.എസ് വാര്യർ ആയുർവേദ കോളേജിൽ നിന്നാണ് അക്കാഡമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഷ്ടവൈദ്യന്മാരുടെ പാരമ്പര്യവും അക്കാഡമിക് സമ്പ്രദായവും അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് മാറ്റുകൂട്ടി.

ആദ്യകാലങ്ങളിൽ ആര്യവൈദ്യൻ കോഴ്സ് പഠിപ്പിച്ചിരുന്ന ഗുരുക്കന്മാർ തന്നെ കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഡി.എ.എം പഠിപ്പിച്ചതും ഗുണകരമായി. ഭാരതീയ ചികിത്‌സാ വകുപ്പിൽ മെഡിക്കൽ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ഗവ. ആയുർവേദ ആശുപത്രികളിൽ സേവനം നടത്തി. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസറായി വിരമിച്ചശേഷം വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഹോണററി ചീഫ് മെഡിക്കൽ ഓഫീസറാണ്. ഔഷധശാല, നഴ്‌സിംഗ് ഹോം, ഗവേഷണ വികസന വിഭാഗം, ആയുർവേദ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുണ്ട്. വൈദ്യശാസ്ത്രസംബന്ധിയായ നിരവധി ലേഖനങ്ങളും ചികിത്സാനുഭവങ്ങളും രചിച്ച അദ്ദേഹം, സെമിനാറുകളിലും പരിശീലനപരിപാടികളിലും സജീവമാണ്. ദേശീയ പുരസ്‌കാരമായ ഭിഷഗ് രത്‌ന, രാഘവൻ തിരുമുൽപ്പാടിന്റെ പേരിലുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തി. ഭാര്യ: വത്സല. മക്കൾ: രഘു (വൈദ്യരത്‌നം പബ്ലിക്കേഷൻ മാനേജർ), ഗീത...