ഏങ്ങണ്ടിയൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
വാടാനപ്പിള്ളി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. ഏങ്ങണ്ടിയൂരിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.പി. പെൺകുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിക്കാൻ ദേശിയ ബാലാവകാശ കമ്മിഷൻ വൈസ് ചെയർമാൻ കഴിഞ്ഞദിവസം കേരളത്തിലെത്തിയത് തന്നെ കേന്ദ്രസർക്കാർ ഇടപെടുന്നതിന്റെ തെളിവാണ്. കമ്മിഷനെ കാണാൻ അനുവദിക്കാതെ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതിന് എന്താണ് തടസമായതെന്ന് മാദ്ധ്യമങ്ങളാണ് ജനങ്ങളെ ബോധിപ്പിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏങ്ങണ്ടിയൂരിൽ സേവാഭാരതിയുടെ ടാങ്കർ ലോറി ഉപയോഗിച്ചുള്ള കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുരേഷ് ഗോപി. പദ്ധതിക്കായി സൂബ്രു പുല്ലൂട്ടിൽ സമർപ്പിച്ച ടാങ്കർ ലോറിയുടെ താക്കോൽ ഭാര്യ ജയലക്ഷ്മിയിൽ നിന്ന് എം.പി എറ്റുവാങ്ങി. സേവാഭാരതി തൃപ്രയാർ ഖണ്ഡ് പ്രസിഡന്റ് പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് തൃശൂർ വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭൻ, ജില്ലാ സേവാപ്രമുഖ് കെ. കെ ഗിരിഷ്, ശ്രീനാരായണ ഗുരുകുലം സ്വാമി ശാന്താനന്ദ തീർത്ഥ, ബി. കെ മധുസൂദനൻ, എ.കെ ഹരിലാൽ എന്നിവർ സംസാരിച്ചു...