തൃശൂർ: തുടി കൾച്ചറൽ ഫോറത്തിന്റെ സംഗീത സംവിധായകൻ രാഘവൻ മാസ്റ്ററുടെ പേരിലുള്ള സംഗീത പുരസ്‌കാരം പ്രസിദ്ധ സംവിധായകൻ അർജ്ജുനൻ മാസ്റ്റർക്ക് സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും 10,001 രൂപയും പുരസ്‌കാരമായി നൽകും. വൈശാഖൻ, ഹരിപ്പാട് കെ.പി.എൻ പിള്ള, അറയ്ക്കൽ നന്ദകുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണയിച്ചത്. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററും തുടിയുടെ ഭാരവാഹികളും ചേർന്ന് ശനിയാഴ്ച അർജ്ജുനൻ മാഷിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തൃശൂർ വയല വാസുദേവൻപിള്ള ഹാളിൽ രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. വി.ടി മുരളി അദ്ധ്യക്ഷനാകും.