care-home-thakkol-dhanam
എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിക്കുന്നു.

കയ്പ്പമംഗലം: എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽദാനം നടത്തി. എടത്തിരുത്തി കാച്ചപ്പിള്ളി സിസിലി, കാളകൂടത്ത് മോഹനൻ എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകിയത്. 475 ചതുരശ്ര അടിയിൽ 5 ലക്ഷം രൂപ ചെലവിട്ടാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. നേരത്തെ നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് താക്കോൽദാനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, കൊടുങ്ങല്ലൂർ സഹകരണ സംഘം അസി. രജിസ്ട്രാർ സി.കെ ഗീത തുടങ്ങിയവർ പങ്കെടുത്തു.