ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ ദേവസ്വവും മുൻകൈ എടുക്കണമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 88ാം വാർഷികത്തോടനുബന്ധിച്ച് എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മുരളീധരൻ, കെ. ഗോപാലൻ, പി.കെ. രാജേഷ് ബാബു, ടി. ഉണ്ണിക്കൃഷ്ണൻ, ഡോ. വി. അച്യുതൻകുട്ടി, പി.വി. സുധാകരൻ, സി. കോമളവല്ലി, ബിന്ദു നാരായണൻ, വി. വേണുഗോപാൽ, അകമ്പടി ബാലകൃഷ്ണൻ നായർ, വി. ഗോപി, ഭാരതി അനിൽകുമാർ, ആചാര്യ സി.പി. നായർ, ബി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു.