തൃപ്രയാർ: ചരിത്രത്തെയും ഓർമ്മകളെയും മായ്ച്ചുകളയാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഓർമ്മകളെ വീണ്ടെടുക്കുക എന്നുള്ളതാണ് മികച്ച പ്രതിരോധമെന്ന് ഇടതു ചിന്തകനായ കെ.ഇ.എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
നാട്ടിക ശ്രീനാരായണ ഹാളിൽ നിശാഗന്ധി നാട്ടിക മാന്വലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഡ്വ എം.എസ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയെ സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ആദരിച്ചു. നാട്ടിക മാന്വലിന്റെ ബ്രോഷർ പ്രകാശനം സി.ബി ഗീതയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാന്വൽ എഡിറ്റർ ജോജി ചന്ദ്രശേഖരൻ ആമുഖപ്രഭാഷണം നടത്തി.
കെ.വി പീതാംബരൻ, പി.എൻ പ്രൊവിന്റ്, മോചിതമോഹനൻ, ഡോ പി. ഹരിശങ്കർ, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പ്രേമചന്ദ്രൻ വടക്കേടത്ത്, എ. കെ ചന്ദ്രശേഖരൻ, ഷൈലേഷ് ദിവാകരൻ, മദൻ മോഹൻ മാരാത്ത് എന്നിവർ സംബന്ധിച്ചു.