01-prathi-rajeev
രജീവ്

പിടിയിലായത് പൂമ്പാറ്റ സിനിയുടെ നേതൃത്വത്തിലുള്ള സംഘം

കൊടകര: ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി ആക്രമിച്ച് അഞ്ച് ലക്ഷം തട്ടിയെടുത്ത സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷും സംഘവും പിടികൂടി. ചെങ്ങാലൂർ സ്‌നേഹപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ആമ്പല്ലൂർ കല്ലൂർ പെരുമ്പിള്ളി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ (40), ചെങ്ങാലൂർ വളഞ്ഞൂപ്പാടം രജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് വീട്ടിൽ ഉല്ലാസ് (44), തൃശൂർ മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് പീച്ചി റോഡിൽ കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കോട് കൊട്ടിയാട്ടിൽ വീട്ടിൽ സലീഷ് (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മേയിൽ 23ന് കൊടകര കൊളത്തൂരിൽ നാഷണൽ ഹൈവേയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചു വിഴ്ത്തി പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന അഞ്ചു ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കേസ്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് സംഭവസ്ഥലത്ത് നിന്നും മറ്റൊരു ബൈക്ക് ചീറിപ്പാഞ്ഞു പോയതായി വിവരം കിട്ടിയിരുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ എന്നിവർ തുടരന്വേഷണത്തിനായി ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ആക്‌സിഡന്റ് സംഭവിച്ചവരിലൊരാൾക്ക് നിരവധി തട്ടിപ്പു കേസുകളിലടക്കം പ്രതിയായ പൂമ്പാറ്റ സിനിയെന്ന ശ്രീജയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ​രാ​തി​ക്കാ​ര​ൻ​ ​മൂ​ന്നു​ല​ക്ഷം​ ​രൂ​പ​ ​സി​നി​ക്ക് ​പ​ലി​ശ​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​അ​ത് ​മ​ട​ക്കി​ ന​ൽ​കാ​ൻ​ ​വൈ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​കൊ​ടു​ക്കു​മെ​ന്നാ​യ​പ്പോ​ൾ​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​ളി​ച്ച് ​വ​രു​ത്തി​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​മ​ട​ങ്ങി​പ്പോ​രും​ ​വ​ഴി​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​തും​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​തു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു. കൊടകര സി.ഐ വി.വി. റോയി, എസ്.ഐ എൻ. ഷിജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, അനീഷ് ടി.ജി എന്നിവരും കൊടകര സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ പ്രദീപ് കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വെദ്യ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.