ഗുരുവായൂർ: സ്ത്രീകളുടെ മുന്നേറ്റം സാദ്ധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം പൂർണ്ണത കൈവരിക്കുകയുള്ളൂവെന്ന് പ്രൊഫ. എം.എം. നാരായണൻ. ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൻ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. രതി, നിർമ്മല കേരളൻ, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, ഷൈലജ ദേവൻ, നഗരസഭാ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.