തൃപ്രയാർ: ഷൺമുഖം സമാജം ഹനുമാൻ സ്വാമി ക്ഷേത്രസമിതി നടത്തിവരാറുള്ള ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഊരുചുറ്റൽ ഷൺമുഖ സമാജം ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച് തൃപ്രയാർ മേൽ തൃക്കോവിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് തിരിച്ച് ക്ഷേത്രാങ്കണത്തിലെത്തി. തൃപ്രയാർ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമിതിയുടെ കീഴിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി സമാജത്തിന്റെ ഉടമസ്ഥതയിലുള്ള 5 നീല കാവടികൾ വളരെ ഭംഗിയായി പണി കഴിച്ച പി.എസ് മാധവനെ സമാജം പ്രസിഡന്റ് പി. ശിവശങ്കരനും, സെക്രട്ടറി വി. ശശിധരനും പൊന്നാടയണിയിച്ച് ആദരിച്ചു.
നവംബർ രണ്ടിന് രാവിലെ 9 ന് തൃപ്രയാർ ക്ഷേത്രനടയിൽ കാവടിയാട്ടം. തുടർന്ന് വൈകിട്ട് ആറിന് ദീപാരാധനയ്ക്ക് ശേഷം തൃപ്രയാർ ശ്രീപാണ്ടൻകുളങ്ങര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഭസ്മക്കാവടി രാത്രി 10 ന് സമാജം ക്ഷേത്രത്തിൽ എത്തിച്ചേരും