തൃശൂർ : ദൈവത്തിന്റെ പടയാളിയുടെ സ്ഥാനമായിരുന്നു ഡോ. പൽപ്പുവിനെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും യൂത്ത് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ഡോ. പൽപ്പു ജന്മദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നടരാജ ഗുരുവെന്ന തന്റെ ഉത്തമനായ മകനെ ശ്രീനാരായണ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ഗുരുദേവ ശിഷ്യനാക്കിയ യഥാർത്ഥ സമുദായ സ്നേഹിയായിരുന്നു ഡോ. പൽപ്പുവെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ രഞ്ജു ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ ഭദ്രദീപം തെളിച്ചു.
യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാനും യോഗം ഡയറക്ടർ ബോർഡ് മെമ്പറുമായ ' എൻ.വി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. മികച്ച പ്രവർത്തനം നടത്തിയ ശാഖകളെ യൂണിയൻ കൗൺസിലർ ഇന്ദിരാദേവി ടീച്ചർ ആദരിച്ചു. യൂണിയൻ കൗൺസിലർ കെ.എ മനോജ്കുമാർ ഡോ. പൽപ്പു അനുസ്മരണ സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.വി വിജയൻ, മോഹൻ കുന്നത്ത്, യൂണിയൻ കൗൺസിലർമാരായ പി.വി. വിശ്വേശ്വരൻ, കെ.ആർ ഉണ്ണികൃഷ്ണൻ, കെ.ആർ മോഹനൻ, എ.കെ ഗംഗാധരൻ, എൻ.വി മോഹൻദാസ്, പി.കെ കേശവൻ, രാജശ്രീ വിദ്യാസാഗർ എന്നിവർ ആശംസകൾ നേർന്നു. സൈബർ സേന ചെയർമാർ കെ.വി രാജേഷ് നന്ദി പ്രകാശിപ്പിച്ചു. യൂത്ത്മൂവ്മെന്റ് നേതാക്കളായ ജിതിൻ സദാനന്ദൻ, പി.എസ് സന്ദീപ്, കെ.എ മോഹനൻ, എം.ഡി മുകേഷ്, അഭിലാഷ്, മേഖലാ ചെയർമാൻ ഷാജു കുണ്ടോളി എന്നിവർ നേതൃത്വം നൽകി. ഏകദിന പഠനശിബിരത്തിന് മികച്ച പ്രവർത്തനം നടത്തിയ ചേറ്റുപുഴ, പുതൂർക്കര, പൂങ്കുന്നം, കോലഴി , കുറ്റുമുക്ക്, നെല്ലങ്കര -മുക്കാട്ടുകര, കണിമംഗലം സൗത്ത്, തൃശൂർ ടൗൺ സൗത്ത്, പുറനാട്ടുകര, തൃശൂർ ടൗൺ നോർത്ത് (കാനാട്ടുകര) ശാഖാ ഭാരവാഹികളെയാണ് ആദരിച്ചത് .