തൃശൂർ: കുന്നംകുളത്ത് നവംബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ഭക്ഷണപ്പുര ഒരുങ്ങി. കുന്നംകുളം നഗരത്തിലെ തലക്കോട്ടുകര ശിവക്ഷേത്രത്തിന്റെ ആഡിറ്റോറിയത്തിൽ പ്രധാന ഊട്ടുപുരയിൽ കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത എന്നിവർ ചേർന്ന് ഊട്ടുപുരയിൽ പാലുകാച്ചൽ ചടങ്ങ് നടത്തിയത്. എ.ഡി.പി.ഐ സി.കെ സന്തോഷ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യൻ, സുമ ഗംഗാധരൻ, ഭക്ഷണ കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഭക്ഷണ കമ്മറ്റി കൺവീനർ ജിജു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി വി.പി. രാധാകൃഷ്ണന്റെ നേത്യത്വത്തിൽ 25 ഓളം പാചകവിദഗ്ധരാണ് ഭക്ഷണമൊരുക്കുന്നത്. മത്സരം നടക്കുന്ന അതത് വേദികളിലെത്തിച്ച് വളണ്ടിയർമാർ ഭക്ഷണം വിതരണം ചെയ്യും. നഗരത്തിലെ പ്രധാന സ്‌കൂളുകളിൽ നിന്നുള്ള 150 ഓളം എൻ.എസ്.എസ് വളണ്ടിയർമാർക്കാണ് ഭക്ഷണ വിതരണത്തിനുള്ള ചുമതല.

ഭക്ഷണ മെനു


ആദ്യ ദിനം
രാവിലെ ഉപ്പുമാവ്, ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണി, ഇരട്ടിപ്പായസം, രാത്രിയിൽ ചപ്പാത്തി, വെജിറ്റബിൾ കറി.

രണ്ടാം ദിവസം
രാവിലെ ഇഡ്ഡലി- സാമ്പാർ, ഉച്ചയ്ക്ക് ചോറ്, സാമ്പാർ, കൂട്ടുകറി, രസം, രാത്രി ചപ്പാത്തി വെജിറ്റബിൾ കറി

മൂന്നാം ദിവസം
പായസത്തോടു കൂടിയുള്ള സദ്യ