പുതുക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനത്തിൽ പുതുക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രമേയം. പഞ്ചായത്തിൽ യൂത്ത് കോ- ഓർഡിനേറ്ററുടെ നിയമനം, കേരളോത്സവം നടത്താതിരിക്കൽ തുടങ്ങിയ വിഷയങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനാസ്ഥക്കെതിരെയായിരുന്നു പ്രമേയം. റോസൽ രാജ് ഉദ്ഘാടനം ചെയ്തു.പി.ആർ. വിഷ്ണു, ഇ.ഡി. റിലീഷ്, എം.എം. ഫ്രാൻസീസ്, ടി.ബി. രതീഷ്, സി.പി. സജീവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ആർ. വിഷ്ണു (സെക്രട്ടറി), ശിവപ്രസാദ് (പ്രസിഡന്റ്), ആൽബിൻ ചാക്കോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു