കൊടുങ്ങല്ലൂർ: ഇന്ത്യയിലെ മഹാന്മാരായ വിപ്‌ളവകാരികളിൽ അനശ്വരനായ വ്യക്തിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. പൽപ്പുവിനെ അംഗീകരിക്കാൻ മടി കാണിച്ചവരുടെ അതേ പ്രവൃത്തികളാണ് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ബിനീഷ് ബാസ്റ്റ്യനെന്ന കലാകാരൻ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് ഡോ. പൽപ്പു അനുസ്മരണ സമ്മേളനം വിലയിരുത്തി. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ശ്രീനാരായണ സാഹിത്യ അക്കാഡമി കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. ചാപ്റ്റർ പ്രസിഡന്റ് കെ.എൻ ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങിൽ രാജീവ് നെടുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.എസ് തിലകൻ ആമുഖപ്രസംഗം നടത്തി. സാഹിത്യകാരൻ ടി.കെ ഗംഗാധരൻ പ്രമേയാവതരണം നടത്തി. എൻ.ബി അജിതൻ, അഡ്വ. ഒ.എസ്. സുജിത് തുടങ്ങിയവർ സംസാരിച്ചു...