വടക്കാഞ്ചേരി: ഗ്രാമങ്ങളുടെ പൊതു സ്വഭാവം നിലനിറുത്തിക്കൊണ്ടു വേണം വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനെന്നും ജലസംഭരണികളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി എ.സി. മൊയ്തീൻ. വടക്കാഞ്ചേരി നഗരസഭയുടെ മാസ്റ്റർ പ്ലാൻ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ആദ്യ നഗരസഭ വടക്കാഞ്ചേരിയാണ്.

യോഗത്തിൽ നഗരസഭാ ചെയർ പെഴ്‌സൺ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷയായി. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരീ തോമസ്, നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സ്ഥിരം സമിതി അംഗങ്ങളായ എം.ആർ. സോമനാരായണൻ, എൻ.കെ. പ്രമോദ് കുമാർ, ജയ പ്രീത മോഹൻ, ലൈല നസീർ, കൗൺസിലർമാരായ കെ. അജിത്ത് കുമാർ, സിന്ധു സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൊതുചർച്ചയും നടന്നു.