skantha-sashti-
കയ്പ്പമംഗലം ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആഘോഷം

കയ്പ്പമംഗലം: ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ആഘോഷിച്ചു. രാവിലെ താലം, കാവടി, തേര്, ചിന്ത് പാട്ട് എന്നിവയുടെ അകമ്പടിയോടെ പാൽക്കുടം എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രം മേൽശാന്തി ബൈജു ചേരിമല മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് രജീവൻ മുറ്റിച്ചൂർ, സെക്രട്ടറി പ്രേമാനന്ദ് പറമ്പിക്കാട്ടിൽ, മാതൃസമിതി അംഗങ്ങളായ ജയ അശോകൻ, മണി പത്മനാഭൻ, ഷിൽജ, സുജി എന്നിവർ നേതൃത്വം നൽകി.